Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Aroor

Ernakulam

അരൂരിൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ം: മൂ​ന്ന് പേ​ർ​ക്ക് കടിയേറ്റു

അ​രൂ​ർ: അ​രൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് കടിയേ​റ്റു. അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 23ാം വാ​ർ​ഡി​ൽ പൂ​ജ​പ്പൂ​ര പ്ര​ദേ​ശ​ത്താ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണം നേ​രി​ട്ട​ത്. പ​ഴ​മ്പ​ള്ളി​ക്കാ​വ് ഷ​ൺ​മു​ഖ​ൻ (55), തെ​ക്കേ ആ​ഞ്ഞി​ലി​മൂ​ട് സു​നി​ൽ, ഒ​രു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ന്നി​വ​രെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.

സു​നി​ലി​നെ അ​രൂ​ർ സാ​മൂ​ഹ്യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി. മി​നി ലോ​റി ഡ്രൈ​വ​റാ​യ സു​നി​ൽ വ​ണ്ടി​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. കാ​ലി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടാ​യി. ഷ​ൺ​മു​ഖ​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ മി​ഷ​ൻ റാ​ബീ​സ് സം​ഘം തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

Latest News

Corehub Up